കനകമല കുരിശുമുടി തീർഥാടത്തിന് തിരക്കേറുന്നു
1535767
Sunday, March 23, 2025 7:03 AM IST
കൊടകര: കനകമല മാർത്തോമാ കുരിശുമുടി തീർഥാടകേന്ദ്രത്തിൽ നോമ്പുകാല തീർഥാടനത്തിന് തിരക്കേറി. തീർഥാടനം തുടങ്ങി മൂന്നാഴ്ച പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിശ്വാസികളുടെ തിരക്ക് അനുഭവപ്പെടുന്നതായി തീർഥാടന കേന്ദ്രം റെക്ടർ ഫാ. മനോജ് മേക്കാടത്ത് പറഞ്ഞു.
തീർഥാടകർക്കായി പാർക്കിംഗ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ഒരുക്കിയതായി ജനറൽ കൺവീനർ തോമസ് കുറ്റിക്കാടൻ അറിയിച്ചു.
രാത്രി 11 മണി വരെ കുരിശുമുടിയിൽ വൈദ്യുതി വിളിക്കിന്റെ സൗകര്യം ഉണ്ടായിരിക്കും.
ഏപ്രിൽ 13 ഓശാന ഞായറാഴ്ചയാണ് മഹാതീർഥാടനം. അന്നേദിവസം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുരിശുമല കയറ്റം ഉണ്ടാകും. അന്ന് വൈകീട്ട് ഏഴിനുള്ള കുരിശുമുടിയിലെ കുർബാനയ്ക്ക് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും.
തീർഥാടന നാളുകളിൽ വൈകിട്ട് ഏഴുമുതൽ രാത്രി 11 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ 11 വരെയും തീർത്ഥാടകർക്ക് നേർച്ച ഭക്ഷണം ഉണ്ടായിരിക്കുമെന്ന് പി ആർ ഒ ഷോജൻ ഡി. വിതയത്തിൽ അറിയിച്ചു.ഏപ്രിൽ 27 ന് മാർത്തോമാ ശ്ലീഹായുടെ വിശ്വാസപ്രഖ്യാപന തിരുനാളോടെ തീർഥാടനം സമാപിക്കും.