ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ മാലിന്യസംഭരണകേന്ദ്രം ആരംഭിച്ചു
1535766
Sunday, March 23, 2025 7:03 AM IST
ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം എലിഞ്ഞിപ്ര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി പണികഴിപ്പിച്ച മാലിന്യ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എം എൽഎ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സി.വി. ആന്റണി, വികസനകാര്യ സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർമാൻ, പി.കെ. ജേക്കബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൻ ബീന രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീന ഡേവിസ്, സെക്രട്ടറി പി.ജി. പ്രദീപ്, ജോസ് മണവാളൻ, ഡേവിസ്, കെ.എം.നിസ, നഴ്സിംഗ് ഓഫീസർ ഐശ്വര്യ, ഹെൽത്ത് സൂപ്രവൈസർ സൈമൺ പോൾ, സുപ്രണ്ട് ഡോ. ആർ. രാജീവ് എന്നിവർ പ്രസംഗിച്ചു.