അനധികൃതമായി സൂക്ഷിച്ചിരുന്ന ഓലപ്പടക്കവും പൊട്ടാസ്യം ക്ലോറേറ്റും പിടികൂടി
1535257
Saturday, March 22, 2025 12:59 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി കുണ്ടന്നൂരിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 24 ചാക്ക് ഓലപ്പടക്കവും ഏഴു കിലോഗ്രാം പൊട്ടാസ്യം ക്ലോറേറ്റും വടക്കാഞ്ചേരി പോലീസ് പിടികൂടി.
വെടിക്കെട്ട് കലാകാരൻ കുണ്ട ന്നൂർ പുഴയ്ക്കൽ സുന്ദരാക്ഷന്റെ (56) ഉടമസ്ഥതയിലുള്ള പറമ്പിലാണ് ചാക്കുകളിലാക്കി പടക്കവും പൊട്ടാസ്യം ക്ലോറേറ്റും സൂക്ഷിച്ചിരുന്നത്. മൂന്നുമാസംമുന്പ്് ഇവിടെനിന്ന് വെടിക്കെട്ട് സാമഗ്രികൾ പിടികൂടിയിരുന്നു.
ലൈസൻസ് ഇല്ലാതെയാണ് സുന്ദരാക്ഷൻ ഓലപ്പടക്കം ഉൾപ്പടെയുള്ള സാമഗ്രികൾ നിർമിച്ച് സൂക്ഷിച്ചിരുന്നത്. വിഷുവിന് വില്പന നടത്തുവാനാണ് ഓലപ്പടക്കം സൂക്ഷിച്ചിരുന്നത്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാ നത്തിൽ ഇൻസ്പെക്ടർ റിജിൻ എം. തോമാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സുന്ദരാക്ഷനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. എസ്ഐമാരായ പി.എസ്. സുമൻ, പി.വി. പ്രദീപ്, പോലീസ് ഓഫീസർമാരായ കെ. സഗുൺ, സുബിൻ സുധി, മനു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.