അമല ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ച് ഉദ്ഘാടനം നാളെ
1532735
Friday, March 14, 2025 1:42 AM IST
തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പുതിയതായി ആരംഭിക്കുന്ന അമല ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ച് ഉദ്ഘാടനം നാളെ രാവിലെ 11.30നു മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ നിർവഹിക്കുമെന്ന് അമല അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
അമല ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ദേവമാത വികാർ പ്രൊവിൻഷ്യൽ ഫാ. ഡേവി കാവുങ്കൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ 20 വിശിഷ്ടഗവേഷകരെ ആദരിക്കും. ദി കൺസപ്റ്റ് ഓഫ് ഇന്റഗ്രേറ്റഡ് റിസർച്ച് എന്ന വിഷയത്തിൽ പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസും റിസർച്ച് ഡേ ആൻഡ് റിസർച്ച് ആൻഡ് ഇന്നോവേഷൻ അവാർഡ് എന്ന വിഷയത്തിൽ ഡോ. വി. രാമൻകുട്ടിയും പ്രസംഗിക്കും. എഐഎംഎസ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സ്വാഗതം പറയും.
പത്രസമ്മേളനത്തിൽ ഡോ. വി. രാമൻകുട്ടി, റിസർച്ച് ലാബ് ഡയറക്ടർ ഡോ. ടി.എ. അജിത്ത്, സീനിയർ സയന്റിഫിക് റിസർച്ച് ഓഫീസർ ഡോ. കായിൻ വടക്കൻ, പിആർഒ ജോസഫ് വർഗീസ് എന്നിവരും പങ്കെടുത്തു.