സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് എന്‍ഡോവ്മെന്റ് സമ്മാനിച്ചു
1514928
Monday, February 17, 2025 1:16 AM IST
ഇരിങ്ങാലക്കുട: സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് എന്‍ഡോവ്മെന്റ് പുരസ്കാരം സമ്മാനിച്ചു. ദേശീയതലത്തിലെ മികച്ച അധ്യാപകപുരസ്കാരവും 25,001 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവുമാണ് സമ്മാനിച്ചത്.
ചങ്ങനാശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രഫസര്‍ ഡോ. രഞ്ജിത്ത് തോമസിനാണ് പുരസ്കാരം. സെന്റ് ജോസഫ്സ് കോളജില്‍നടന്ന ചടങ്ങില്‍ ഐഎസ്ആര്‍ഒ സയന്റിസ്റ്റും ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്റേഷന്‍ ജേതാവുമായ ഡോ.പി.വി. രാധാദേവി പുരസ്കാരം കൈമാറി. കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും ഹോളിഫാമിലി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ മദറുമായ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ മുഖ്യപ്രഭാഷണംനടത്തി.