ഗുരുവായൂർ: നാ​മ​ജ​പ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെയുള്ള ഘോ​ഷ​യാ​ത്ര​യാ​യി​രു​ന്നു ആ​ദ്യം. സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ, മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍, മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ ജോ​യ്, ശാ​സ്ത്ര​ജ്ഞ ഡോ. ​താ​ര പ്ര​ഭാ​ക​ര​ന്‍, ക്ഷേ​ത്രം മു​ന്‍ മേ​ല്‍​ശാ​ന്തി ഡോ.​ കി​ര​ണ്‍ ആ​ന​ന്ദ്, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പി.​ഐ.​ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തിയതോടെ ഭാ​ഗ​വ​തോ​ത്സ​വ ത്തിനു തുടക്കമായി. ഡോ. ​ഡി.​ എം. വാ​സു​ദേ​വ​ന്‍ അ​ധ്യ​ക്ഷ​നാ​യി.

മ​മ്മി​യൂ​ര്‍ ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ ജി.​കെ. ​പ്ര​കാ​ശ​ന്‍, പി.​എ​സ്.​ പ്രേ​മാ​ന​ന്ദ​ന്‍, അ​ഡ്വ.​സി.​ രാ​ജ​ഗോ​പാ​ല്‍, ര​വി ച​ങ്ക​ത്ത്, മ​ധു കെ.​ നാ​യ​ര്‍, ശ്രീ​കു​മാ​ര്‍ പി.​ നാ​യ​ര്‍, മ​ണ​ലൂ​ര്‍ ഗോ​പി​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ഞ്ജു​ളാ​ൽ പ​രി​സ​ര​ത്തുനി​ന്ന്1008 വ​നി​ത​ക​ൾ അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ കു​ളം പ്ര​ദ​ക്ഷി​ണ​മാ​യി യ​ജ്ഞ മ​ണ്ഡ​പ​ത്തി​ലെ​ത്തി.

ഇ​ന്നു രാ​വി​ലെ ആ​റി​ന് സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ​യു​ടെ ഭാ​ഗ​വ​ത പ്ര​ഭാ​ഷ​ണം ആ​രം​ഭി​ക്കും. 20 ന് ​ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​വഹി​ക്കും. 21 ന് ​ഗു​രു​വ​ന്ദ​നം. 23 ന് ​സ​മാ​പി​ക്കും.