ഇഞ്ചക്കുണ്ടിൽ മ്ലാവ് കുറുകെ ചാടി ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കു പരിക്ക്
1514568
Sunday, February 16, 2025 2:02 AM IST
മുപ്ലിയം: ഇഞ്ചക്കുണ്ടിൽ മ്ലാവ് കുറുകെ ചാടി ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കു പരിക്ക്. തോട്ടം തൊഴിലാളികളായ കൊരേച്ചാൽ സ്വദേശി വെള്ളാന്ത്ര വീട്ടിൽ പങ്കജാക്ഷൻ, ഭാര്യ സുധ എന്നിവർക്കാണു പരിക്കേറ്റത്.
തോളെല്ല് പൊട്ടിയ പങ്കജാക്ഷനെയും തലയ്ക്കും കൈക്കും പരിക്കേറ്റ സുധയെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കാരികുളത്തെ തോട്ടത്തിൽ ടാപ്പിംഗിനുപോകുന്നതിനിടയിൽ റോഡിന് കുറുകെ ചാടിയ മ്ലാവ് ബൈക്കിൽ വന്നിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണാണ് ഇരുവർക്കും പരിക്കേറ്റത്. നാട്ടുകാരാണു പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.