വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
1514469
Saturday, February 15, 2025 11:24 PM IST
വെളപ്പായ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. വെളപ്പായ കണ്ണത്തുപറമ്പില്‍ അയ്യപ്പന് എഴുത്തച്ചന് (ഉണ്യപ്പന്) മകന് അനീഷ്(38) ആണ് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ജനുവരി 16ന് മുളങ്കുന്നത്തുകാവ് ഗ്രാമല ഇറക്കത്തുവച്ച് കാര്‍ ഇടിച്ചാണ് അപകടം. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്. അമ്മ: ആനന്ദവല്ലി. സഹോദരങ്ങള്‍: പ്രബ്രീഷ്, അമ്പിളി സംസകാരം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന്.