ചൂണ്ടൽ സെന്റ് ജോസഫ്സ് നഴ്സിംഗ് സ്കൂളിൽ ദീപോജ്വലനം നടത്തി
1514231
Saturday, February 15, 2025 1:50 AM IST
ചൂണ്ടൽ: സെന്റ് ജോസഫ്സ് നഴ്സിംഗ് സ്കൂളിലെ ജനറൽ നഴ്സിംഗ് 48 ാം ബാച്ചിന്റെ ദീപോജ്വലനം ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. സിഎംസി നിർമല പ്രൊവിൻഷ്യൽ സിസ്റ്റർ സാലി പോൾ സിഎംസി അധ്യക്ഷത വഹിച്ചു.
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ലിസ പോൾ ആമുഖ പ്രഭാഷണവും ഫാ. വിൻസന്റ് ചിറയ്ക്കൽ മണവാളൻ വിസി അനുഗ്രഹപ്രഭാഷണവും നടത്തി.
അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ചെറുപുഷ്പം, ഫാ. ഡേവിസ് പുലിക്കോട്ടിൽ, ജുലറ്റ് വിനു, നാൻസി ആന്റണി, ഡോ. ഇന്ദു എം. മധു എന്നിവർ പ്രസംഗിച്ചു.