ഇന്ന് ഇരിങ്ങാലക്കുടയില്‍ ഗതാഗത നിയന്ത്രണം
1514228
Saturday, February 15, 2025 1:50 AM IST
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജം വിശ്വനാഥപുരം ക്ഷേത്രം കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് ഇരിങ്ങാലക്കുടയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
തൃശൂരില്‍ നിന്നും കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന വാഹനങ്ങള്‍ മാപ്രാണം ബ്ലോക്ക് റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് സിവില്‍ സ്റ്റേഷന് വഴി ബസ് സ്റ്റാൻഡില്‍ എത്തി മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ വഴി ചേലൂര്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് എടക്കുളം വെള്ളാങ്ങല്ലൂര്‍ വഴി പോകേണ്ടതാണ്.
കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വെള്ളാങ്കല്ലൂര്‍ സെന്ററില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരിപ്പാലം എടക്കുളം വഴി ചേലൂര്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ടൗണ്‍ ഹാള്‍ റോഡ് വഴി ബസ് സ്റ്റാന്‍ഡ്, എകെപി ജംഗ്ഷന്, സിവില്‍ സ്റ്റേഷന്, ചെമ്മണ്ട, പുത്തന്‍തോട് വഴി പോകേണ്ടതാണ്.
തൃശൂരില്‍ നിന്നും ചാലക്കുടി എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മാപ്രാണം സെന്ററില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നന്തിക്കര വഴി പോകേണ്ടതാണ്.
ചാലക്കുടി ആളൂര്‍ ഭാഗത്തുനിന്നും ഇരിങ്ങാലക്കുടക്ക് വരുന്നവര്‍ പുല്ലൂര്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അവിട്ടത്തൂര്‍ വഴി പോകേണ്ടതാണ്. തിരിച്ചും ഈ റൂട്ടില്‍ തന്നെ പോകേണ്ടതാണ്.
ചാലക്കുടി ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വല്ലകുന്ന് സെന്ററില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മുരിയാട് വഴി പോകേണ്ടതാണ്.
കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും ചാലക്കുടി ആളൂര്‍ പുല്ലൂര്‍ ഭാഗത്തേക്ക് പോകുന്നവര്‍ വെള്ളാങ്കല്ലൂര്‍ സെന്ററില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.