ആറാട്ടുപുഴയുടെ അഴകിൽ ‘നിലാവൊലി’
1513936
Friday, February 14, 2025 1:40 AM IST
ആറാട്ടുപുഴ: പൗർണമിരാവിൽ ആറാട്ടുപുഴയിലെ മന്ദാരംകടവിൽ നിലാവൊലി സംഗീതനിശ ഭാവസാന്ദ്രമായി.
'നിലാവും പുഴയും മേമ്പൊടിയായി സംഗീതവും' എന്നതാണ് പരിപാടിയുടെ ആശയം. വലിയ വഞ്ചിയായിരുന്നു വേദി. പുഴയ്ക്കും നിലാവിനുമൊപ്പം രഘുനാഥൻ സാവിത്രി(പുല്ലാങ്കുഴൽ), വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത്(ഘടം) എന്നിവരായിരുന്നു സംഗീതമൊരുക്കിയത്. ശബ്ദത്തിന്റേയും വെളിച്ചത്തിന്റേയും അതിപ്രസരമില്ലാതെ, പൗർണമിരാവുകളിൽ ആറാട്ടുപുഴയുടെ ഗ്രാമീണഭംഗി ആസ്വദിക്കാൻ അരങ്ങൊരുക്കുക എന്ന ലക്ഷ്യവുമായി ആറാട്ടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാപ്രവാഹിനിയാണ് നിലാവൊലി സംഗീതനിശ സംഘടിപ്പിച്ചത്. നിരവധിപേർ കഴിഞ്ഞദിവസം രാത്രിസംഗീത നിശ ആസ്വാദിക്കാനെത്തി.