എല്ലാ പഞ്ചായത്തുകളിലും മത്സരിക്കും: ജനതാദൾ-എസ്
1513933
Friday, February 14, 2025 1:39 AM IST
അയ്യന്തോൾ: തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും മത്സരിക്കാൻ ജനതാദൾ - എസ് തൃശൂർ ജില്ലാ കമ്മറ്റി തീരുമാനിച്ചു.
തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ലോഹ്യ ഭവനിൽ പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പ് 25 ശില്പശാല സംഘടിപ്പിച്ചു. ജില്ലയിലെ നിയോജകമണ്ഡലം പ്രസിഡന്റുമാരും ജനപ്രതിനിധികളും സഹകരണ ബാങ്ക് ഡയറക്ടർമാരും പോഷകസംഘടന ജില്ലാ ഭാരവാഹികളും പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോണ് വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, പ്രീജു ആന്റണി, റഹിം പള്ളത്ത്, ഷണ്മുഖൻ വടക്കുംപറന്പിൽ, ജോസ് താണിക്കൽ, മോഹൻദാസ്,രാജൻ ഐനിക്കുന്ന്, നാരായണൻ നന്പൂതിരി, പി.എം. ഉമേഷ്, കെ.എച്ച്. ഷക്കീല എന്നിവർ പ്രസംഗിച്ചു.