യുവതി ജീവനൊടുക്കി
1513904
Friday, February 14, 2025 1:06 AM IST
കൊടുങ്ങല്ലൂർ: ധനകാര്യസ്ഥാപനങ്ങളുടെ ഭീഷണിയെതുടർന്നാണെന്ന് ആക്ഷേപം; ആത്മഹത്യക്കു ശ്രമിച്ച യുവതി മരിച്ചു. എറിയാട് പഞ്ചായത്തിലെ യുബസാറിനു സമീപം വാക്കാശേരി രതീഷിന്റെ ഭാര്യ ഷിനി(35)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ ഷിനിയെ ബന്ധുക്കളെത്തി മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് 5.30 നു മരിച്ചു. ചില ധനകാര്യസ്ഥാപനങ്ങളിൽനിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെതുടർന്നുള്ള സമ്മർദമാണ് ആത്മഹത്യക്കു കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു. മക്കൾ: രാഹുൽ, രുദ്ര.