പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി
1513643
Thursday, February 13, 2025 2:02 AM IST
ചെങ്ങാലൂര്‍: പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെങ്ങാലൂര്‍ ശാന്തിനഗറില്‍ നിന്നും പമ്പ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം. ബാബുരാജ് ഉദ്ഘാടനം ചെ യ്തു.
ചെങ്ങാലൂര്‍ മനയ്ക്കലക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പൊട്ടിക്കിടക്കുന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സ്ഥലം എംഎല്‍എ യുടേയും എംപിയുടേയും അവഗണന ഒഴിവാക്കുക, 175 എച്ച്പി മോട്ടോറുകള്‍ ഉടന്‍ പ്രവര്‍ത്തന യോഗ്യമാക്കുക, പദ്ധതിയുടെ മെയിന്റനന്‍സ് വര്‍ക്കുകള്‍ സമയബന്ധിത മായി നടപ്പാക്കുക, വെള്ളം പാഴായിപ്പോകാതെ കനാലില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുക, പമ്പ് ഓപ്പറേറ്റര്‍മാരുടെ ഒഴിവുകള്‍ നികത്തുക, പദ്ധതിയോടുള്ള ഇറിഗേ ഷന് വകുപ്പിന്റെ അവഗണന ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.
മണ്ഡലം പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ്് ഷാജു കാളിയേങ്കര, കെ.ജെ. ജോ ജു, വി.കെ. വേലുക്കുട്ടി, ഷൈനി ജോജു, രജനി സുധാകരന്, രതി ബാബു, പ്രീതി ബാലകൃഷ്
ണന്, ജെയിംസ് പറപ്പുള്ളി, ജെസ്റ്റിന് ആറ്റുപുറം എന്നിവര്‍ പ്രസംഗിച്ചു.