ദേവാലയങ്ങളിൽ തിരുനാൾ
1497656
Thursday, January 23, 2025 2:01 AM IST
കൊരട്ടി സെന്റ്
മേരീസ് ഫൊറോന
കൊരട്ടി: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ദർശന തിരുനാളിനും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനും കൊടിയേറി. കൊടിയേറ്റിന് വികാരി ഫാ.ജോൺസൺ കക്കാട്ടും തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ആന്റണി കോടങ്കണ്ടത്തിലും കാർമികരായി.
ഇന്നു രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുർബാന. വൈകീട്ട് അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. അമൽ ഓടനാട്ട് നേതൃത്വം നൽകും. നാളെ രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുർബാന. വൈകീട്ട് അഞ്ചിന് പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച. തുടർന്ന് ഫാ. ജിതിൻ ഞവരക്കാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന.
25ന് രാവിലെ 5.30നും 10.30നും വൈകീട്ട് 4.45നും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. രാവിലെ 6.45ന് ഫാ. ജിൻസ് ഞാണയ്ക്കലിന്റെ കാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയെ തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണവും വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. രാത്രി 8.30 ന് അമ്പു പ്രദക്ഷിണങ്ങൾ പള്ളിയിലെത്തും.
26ന് രാവിലെ 5.30ന് വിശുദ്ധ കുർബാന. ഏഴിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് വികാരി ഫാ. ജോൺസൺ കക്കാട്ട് കാർമികനാകും. ഒന്‍പതിനും 10.30നും വിശുദ്ധ കുർബാന. ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയെ തുടർന്ന് പ്രദക്ഷിണം. രാത്രി ഏഴിന് പള്ളിയങ്കണത്തിൽ മെഗാ മ്യൂസിക്കൽ നൈറ്റ് - 2025 ഒരുക്കിയിട്ടുണ്ട്.
മൂന്നുമുറി സെന്റ്
ജോണ്‍ ദി ബാപ്റ്റിസ്റ്റ്
കൊടകര: മൂന്നുമുറി സെന്റ്് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാള്‍ 25, 26, 27 തിയതികളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 25 ന് വൈകുന്നേരം 5.30ന് ഫാ. ജോസ് മുണ്ടാടന്റെ കാര്‍മികത്വത്തില്‍ ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചു വെക്കല്‍, വിശുദ്ധ കുര്‍ബാന, നൊവേന. ഏഴിന് ദീപാലങ്കാരം സ്വിച്ച്ഓണ്‍.
26 ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനക്കുശേഷം മെഗാ ബാൻഡ്. തുടര്‍ന്ന് 27 കുടുംബയൂണിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് , രാത്രി 12ന് വിവിധ യൂനിറ്റുകളില്‍ നിന്നുള്ള പ്രദക്ഷിണങ്ങള്‍ ഒരുമിച്ച് പള്ളിയില്‍ സമാപിക്കും. 27ന് രാവിലെ 6.30ന് വി ശുദ്ധ കുര്‍ബാന, 10ന് ഫാ. വിന് കുരിശുതറയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ. നവീന്‍ ഊക്കന്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, രാത്രി ഏഴിന് പ്രദക്ഷിണം സമാപനം, തിരുശേഷിപ്പ് വന്ദനം, ബാൻഡ് സംഗമം.
തിരുനാളിനോടനുബന്ധിച്ച് വിവിധയിടങ്ങളിലായി ആറ് ബഹുനില പന്തലുകള്‍ ഉയര്‍ത്തും. പത്രസമ്മേളനത്തില്‍ വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍, അസി. വികാരി ഫാ. ജോസഫ് തൊഴുത്തിക്കല്, ജനറല്‍ കണ്‍വീനര്‍ സണ്ണി ചിരിയങ്കണ്ടത്ത്, കൈക്കാരന് ബിജു തെക്കന്‍, മീഡിയ കണ്‍വീനര്‍ ജസ്റ്റിന് മങ്കുഴി എന്നിവര്‍ പങ്കെടുത്തു.