കേരളത്തെ മദ്യത്തിൽ മുക്കരുത്: മാർ ബോസ്കോ പുത്തൂർ
1497654
Thursday, January 23, 2025 2:01 AM IST
തൃശൂർ: കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലരുതെന്നു ബിഷപ് മാർ ബോസ്കോ പുത്തൂർ. തൃശൂർ അതിരൂപത കെസിബിസി മദ്യവിരുദ്ധസമിതിയുടെ പ്രത്യേക സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷത്തെ ബെസ്റ്റ് യൂണിറ്റ് അവാർഡ് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിക്കു സമ്മാനിച്ചു. മോണി ജോർജ് മഞ്ഞളി സ്പോണ്സർ ചെയ്ത കാഷ് അവാർഡും മെമന്റോയും യൂണിറ്റ് പ്രസിഡന്റ് അബ്രഹാമും സഹപ്രവർത്തകരും ഏറ്റുവാങ്ങി.
അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാൻ 2025 പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിച്ചു. സമിതിയുടെ 27-ാമതു സ്മരണിക സുചിരം എംഎംബി സുപ്പീരിയർ ജനറൽ ബ്രദർ ബാസ്റ്റിൻ കരുമാലിൽ കെഎൽഎം അതിരൂപത പ്രസിഡന്റ് മോളി ജോബിക്കു കൈമാറി പ്രകാശനം ചെയ്തു.
ഫാമിലി അപ്പസ്തൊലേറ്റ് ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ കർമപദ്ധതി വിളംബരം നിർവഹിച്ചു. സിസ്റ്റർ ജെസി എസ്എൻഡിഎസ്, ജോണ്സണ് ചേറൂർ എന്നിവർ മദ്യവിരുദ്ധഗാനം ആലപിച്ചു. അതിരൂപത വൈസ് പ്രസിഡന്റ് ഷീന ജോസ് ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ, ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ, സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ, കൊച്ചുവർക്കി തരകൻ, ലിന്റോ ഫ്രാൻസിസ്, ലിജിൻ ബാബു, ജോസ് വടക്കേത്തല എന്നിവർ നേതൃത്വം നൽകി.