നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി പള്ളി തിരുനാളിന് കൊടിയേറി
1497652
Thursday, January 23, 2025 2:01 AM IST
പുതുശേരി: നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി പള്ളിയിലെ തിരുനാളിന് വികാരി ഫാ. റോജോ എലുവത്തിങ്കല്‍ കൊടിയേറ്റി. ജനുവരി 30, 31, ഫെബ്രുവരി 1 തിയതികളിലാണു തിരുനാള്‍ ആഘോഷം. ജനറല്‍ കണ്‍വീനര്‍ ടി.ജെ. സാബു, കൈക്കാരന്മാരായ പി.ജെ. പ്രിന്‍സണ്‍, ടി.ഡി. സില്‍ജോ, ടി.ജെ. ഫ്രാങ്കോ എന്നിവര്‍ നേതൃത്വം നല്കി.
ആറ്റത്ര സെന്റ് ഫ്രാന്‍സിസ് പള്ളി സംയുക്ത തിരുനാള്‍ ഇന്ന്
ആറ്റത്ര: സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ സംയുക്ത തിരുനാള്‍ ഇന്നു നടക്കും. ഇന്നു രാവിലെ 6.30നും 10നും വൈകിട്ട് 4.30നും വിശുദ്ധ കുര്‍ബാന നടക്കും. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ദീപിക റസിഡന്റ് മാനേജര്‍ ഫാ. ജിയോ തെക്കിനിയത്ത് മുഖ്യകാര്‍മികനാകും. കുമ്പളങ്ങാട് വികാരി ഫാ. ജോയ് കിടങ്ങന്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ ചാരിറ്റിയുടെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്കുള്ള തുക ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്കുര്യനു കൈമാറും.
വൈകിട്ട് 4.30ന്റെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശുദ്ധരുടെ തിരുശേഷിപ്പു വഹിച്ചുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. നാളെ മരിച്ചുപോയവരുടെ അനുസ്മരണ കുര്‍ബാനയും പൊതു ഒപ്പീസും. 26ന് വൈകിട്ട് ഏഴിന് ആറ്റത്ര സെന്റ് ഫ്രാന്‍സിസ് സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന സംഗീതവിരുന്നോടെ തിരുനാളിനു സമാപനമാകും. വികാരി ഫാ. ജോമോന് മുരിങ്ങാത്തേരി, ജനറല്‍ കണ്‍വീനര്‍ റെന്നി കണ്ണനായ്ക്കല്‍, കൈക്കാരന്മാരായ വിനു പുത്തൂര്‍, ഡാമി ആളൂര്‍ കിഴക്കൂട്ട്, ഫ്രെഡി നീലങ്കാവില്‍, മറ്റു കണ്‍വീനര്‍മാരും തിരുനാളിനു നേതൃത്വം നല്കുന്നു.
ആറ്റുപുറം സെന്റ് ആന്റണീസ് പള്ളി തിരുനാള്‍ ഞായറാഴ്ച
പുന്നയൂര്‍ക്കുളം: ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഞായറാഴ്ച ആഘോഷിക്കും. രാവിലെ 6.30നു ലദീഞ്ഞ്, തിരുനാള്‍ പാട്ടുകുര്‍ബാന എന്നിവയ്ക്ക് ഫാ. ഡെന്നീസ് മാറോക്കി മുഖ്യകാര്‍മികനാകും. തുടര്‍ന്ന് കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ സീനിയേഴ്സ് സംഗമം. മുതിര്‍ന്നവരെയും വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നവരെയും ആദരിക്കും. സ്നേഹോപഹാരവിതരണം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടാകും.