ചേലക്കരയില്‍ റോഡ് നവീകരണത്തിന് 6.15 കോടി
1497651
Thursday, January 23, 2025 2:01 AM IST
ചേലക്കര: നിയോജകമണ്ഡലത്തിലെ ഒന്‍പതു ഗ്രാമപഞ്ചായത്തുകളിലായി 29 ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് 6.15 കോടി രൂപ അനുവദിച്ചതായി യു.ആര്. പ്രദീപ് എംഎല്‍എ അറിയിച്ചു.
വരവൂര്‍ ഗ്രാമപഞ്ചായത്തിലെ ചക്കംകുളം-പള്ളിപ്പാടം റോഡ് 25 ലക്ഷം രൂപ, 1017 റോഡ് -25 ലക്ഷം, കൊറ്റുപുറം-നടുവട്ടം റോഡ് 30 ലക്ഷം, തിരുവില്വാമല എഴുന്നള്ളത്തുകടവ്- ചെക്ക് ഡാം റോഡ്-30 ലക്ഷം, ആക്കപറമ്പ് സെന്റര്‍-ശ്രീകൃഷ്ണക്ഷേത്രം മലേശമംഗലം റോഡ്- 15 ലക്ഷം, മലാറപാട്ടുപുര റോഡ് -15 ലക്ഷം, അപ്പാട്ടുകുളം റോഡ്- 15 ലക്ഷം, ദേശമംഗലം പള്ളം -കൊണ്ടയൂര്‍ കനാല്‍റോഡ്- 45 ലക്ഷം, അത്തിക്കചാല് റോഡ് -20 ലക്ഷം, തച്ചംകുന്ന് റോഡ് -20 ലക്ഷം, കൊണ്ടാഴി വി.എല്‍.പി. സ്കൂള്‍- കനാല്‍ റോഡ് -20 ലക്ഷം, വടക്കംകോണം സെന്റര്‍ -നാട്ട്യന്‍ചിറ അയ്യപ്പന്‍കോവില്‍ റോഡ് -30 ലക്ഷം, ചിറങ്കര മനപ്പടി റോഡ് -15 ലക്ഷം, വള്ളത്തോള്‍ നഗര്‍ -അത്തിക്കപറമ്പ് റോഡ് -20 ലക്ഷം, തോണിവളപ്പില്‍ റോഡ് -15 ലക്ഷം, ചൗതകുന്ന് റോഡ് -15 ലക്ഷം, പഴയന്നൂര്‍-പൂച്ചപ്പുള്ളി നഗര്‍ റോഡ് -15 ലക്ഷം,
നമ്പതൊടി കോളനി തിയേറ്റര്‍ റോഡ്- 15 ലക്ഷം, ചീരക്കുഴി ഡാം റോഡ് 20 ലക്ഷം, വേകിണി ചിറ റോഡ് -15 ലക്ഷം, പാഞ്ഞാള്‍ പൈങ്കുളം സ്കൂള്‍ റിങ്ങ് റോഡ്- 15 ലക്ഷം, കാക്കപ്പാറകുന്ന് റിങ്ങ് റോഡ് -25 ലക്ഷം, ചേലക്കരകുറുമല റോഡ് -25 ലക്ഷം, വെങ്ങാനെല്ലൂര്‍ സെന്റര്‍ കൂളിയാട്ടിരി സ്കൂള്‍ റോഡ്-15 ലക്ഷം, കളപ്പാറ ട്രൈബല്‍ കോളനി റോഡ് -25 ലക്ഷം, പുലാക്കോട്-അടയ്കോട് റോഡ്- 25 ലക്ഷം, മുള്ളൂര്‍ക്കര വളവ്- കൊല്ലം മാക്ക് ഹൈസ്കൂള്‍ റോഡ് -30 ലക്ഷം, വണ്ടിപറമ്പ് മണ്ഡലംകുന്ന് റോഡ് -20 ലക്ഷം, കാഞ്ഞിരശ്ശേരി തെക്കേക്കര റോഡ്- 15 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.