പ്രഭാതസവാരിക്കിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
1497571
Wednesday, January 22, 2025 10:39 PM IST
അലനല്ലൂർ: കരുണ ക്ലിനിക്കിലെ ഡോക്ടർ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മൂവാറ്റുപുഴ ഉള്ളപ്പിള്ളിൽ പരേതനായ വാസുദേവന്റെ മകൻ ഡോ. സജീവൻ (60) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പ്രഭാത സവാരിക്കിടെ ഭീമനാട് ബസ് വെയിറ്റിംഗ് ഷെഡിലാണ് സംഭവം. നാട്ടുകൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.ഭാര്യ: മിനി. മക്കൾ: അപർണ, അമൃത. മരുമകൻ: അനന്തു.