പുള്ളിമാൻ സ്ഥാപനത്തിലേക്ക് ഓടിക്കയറി
1484884
Friday, December 6, 2024 5:58 AM IST
വടക്കാഞ്ചേരി: പരുത്തിപ്രയിൽ പുള്ളിമാൻ സ്ഥാപനത്തിലേക്ക് ഓടിക്കയറിയത് പരിഭ്രാന്തിയും കൗതുകവും സൃഷ്ടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഓട്ടുപാറ പരുത്തിപ്രയിലുള്ള അപ്ഹോള്‍സ്റ്ററി വർക്ക്ഷോപ്പ് നടത്തുന വിനുവിന്റെ സ്ഥാപനത്തിലേക്കാണ് മാൻ ഓടിക്കയറിയത്.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടെത്തിയതെന്നാണ് പ്രാഥമികനിഗമനം. അവശയായി കടയ്ക്കുള്ളിൽ കയറിയ മാൻ അല്പസമയം കിടന്നശേഷമാണ് ഇറങ്ങിപ്പോയത്. കടയുടമയും നാട്ടുകാരും വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചുവെങ്കിലും ഇവർ എത്തുന്നതിനുമുമ്പ് മാൻ സ്ഥലത്തുനിന്നു ഓടിമറഞ്ഞു.
കാട്ടാന ഉൾപ്പെടെ ഇറങ്ങി നാശം വരുത്തുന്നതിനു പിന്നാലെ നഗരപ്രദേശത്തേക്കുകൂടി മൃഗങ്ങൾ ഇറങ്ങാൻ തുടങ്ങിയതില്‍ ആശങ്കയിലാണ് നാട്ടുകാർ.