ലൈബ്രറി ഫെസ്റ്റും കോളജ് മാഗസിൻ പ്രകാശനവും
1484882
Friday, December 6, 2024 5:58 AM IST
തൃശൂർ: വിമല കോളജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇൻകോവ 2024 സാഹിത്യ കലാമികവിന്റെ ആഘോഷം എന്ന ഇന്റർകോളജ് ലൈബ്രറി ഫെസ്റ്റിന്റെ ഉദ്ഘാടനവും കോളജ് മാഗസിൻ പ്രകാശനവും മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ബീന ജോസഫ് അധ്യക്ഷത വഹിച്ചു.
കോളജ് ലൈബ്രേറിയൻ സിസ്റ്റർ ജിസ്ന ജോസ്, ഹിന്ദി ഡിപ്പാർട്ട്മെന്റ് മേധാവിയും ലൈബ്രറി അഡ്വസൈറി കമ്മിറ്റി മെന്പറുമായ ഡോ. മിമി മാണി പനയ്ക്കൽ, ലൈബ്രറി സെക്രട്ടറി എം.എസ്. സിന റോസ്, കോളജ് മാഗസിൻ എഡിറ്റർ കെ. ദുർഗ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിന്റെ ഭാഗമായി ലിഷർ ടവറിൽ പുസ്തകപ്രദർശനവും വില്പനയും ഉണ്ടായിരിക്കും. ഫെസ്റ്റ് ഇന്നു സമാപിക്കും.