ഐടിഐയിൽ തൊഴിൽമേള നടത്തി
1484875
Friday, December 6, 2024 5:58 AM IST
ചാലക്കുടി: കേരള സർക്കാർ തൊഴിലും നൈപുണ്യവും മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഐടി ഐ പാസായവർക്ക് തൊഴിൽ ലഭിക്കുന്നതിനായി ജില്ലാടിസ്ഥാനത്തിൽ സ്പെക്ട്രം 2024 തൊഴിൽമേള നടത്തി. ഉദ്ഘാടനം നഗരസഭ ചെയർമാൻ എബി ജോർജ് നിർവഹി ച്ചു.
ഐടിഐ പാസായ 265 പേർക്ക് തൊഴിൽ ലഭിച്ചു. ഐടിഐ പ്രിൻസിപ്പൽ എം.കെ.സൗജ, വൈ സ് പ്രിൻസിപ്പൽ രാജേഷ് ചന്ദ്രൻ, കെ.കെ. അയ്യപ്പൻ, വിവിധ ഐടി ഐ പ്രിൻസിപ്പൽമാരായ പി.എ. സെബാസ്റ്റ്യൻ, വി.ജയകുമാർ, കെ. കെ. സരസ്വതി, ടി.വി. ദിലീപ്. അബ്ദുൾറഷീദ്, ടി.എസ്. ഹിത, വി.വി. ജയൻ, സി. ജോർജ് ഉമ്മൻ, എ.ബി. അജിമോൻ, പ്രശാന്ത് മേനോൻ, സി.വി. ബാബു എന്നിവർ പ്രസംഗിച്ചു.