മുകുന്ദപുരം പബ്ലിക് സ്കൂളില്‍ മെഗാ ഫാഷന്‍ ഷോ നടത്തി
1484874
Friday, December 6, 2024 5:58 AM IST
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ കുട്ടികള്‍ക്കായുള്ള മെഗാ ഫാഷന്‍ ഷോ ടൈനി ട്രെന്‍ഡ്സെറ്റേഴ്സ് നടത്തി. മുകുന്ദപുരം പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ ഉദ്ഘാട നം നിര്‍വഹിച്ചു. തുടര്‍ന്ന് പ്രീകെജി മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ വേദിയില്‍ റാംപ് വാക്ക് നടത്തി.
സമാപനം ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ് അധ്യക്ഷത വഹിച്ചു. ഫിലിം ഡയറക്ടര്‍ ജിതിന് രാജ്, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സ ന്തോഷ് ഡാവിഞ്ചി, നീരജ് കൃഷ്ണ (പല്ലൊട്ടി ഫെയിം), മണപ്പുറം ഫൗണ്ടേഷന് സിഎഫ്ഒ ഫിഡല്‍ രാജ്, മുകുന്ദപുരം പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ, അഡ്മിനിസ്ട്രേറ്റര്‍ വി. ലളിത, പിടിഎ പ്രസിഡന്റ്് വിനോദ് മേനോന്, കെജി കോ- ഓര്‍ഡിനേറ്റര്‍ ആര്. രശ്മി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജീന ആന്റണി എന്നിവര്‍ പ്രസംഗിച്ചു.