സാങ്കേതിക സർവകലാശാല റഗ്ബി സെലക്ഷൻ ക്യാമ്പ് തുടങ്ങി
1484873
Friday, December 6, 2024 5:58 AM IST
വെള്ളാങ്കല്ലൂർ: 16 മുതൽ 20 വരെ ചണ്ഡിഗഡിൽ നടക്കുന്ന ഓൾ ഇന്ത്യ അന്തർസർവകലാശാല റഗ്ബി ചാമ്പ്യൻഷിപ്പിലേക്ക് സാങ്കേതിക സർവകലാശാലയിൽനിന്നുള്ള ടീം അംഗങ്ങളെ തെരഞ്ഞെടുക്കുവാനുള്ള സെലക്ഷൻ ക്യാമ്പ് വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജിൽ ആരംഭിച്ചു .
തെരഞ്ഞെടുത്ത ടീം അംഗങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. 12 വരെ തുടരും. സംസ്ഥാനത്തെ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തു.
ക്യാമ്പ് ഉദ്ഘാടനം വൈസ് പ്രിൻസിപ്പൽ ഡോ. കെ.കെ. നാരായണൻ നിർവഹിച്ചു. ഡീൻ ഡോ. എം.വി. ജോബിൻ, വർക്ക് ഷോപ്പ് സൂപ്രണ്ട് കെ.കെ.അബ്ദുൾ റസാഖ് എന്നിവർ പ്രസംഗിച്ചു.
കോളജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറും സാങ്കേതിക സർവകലാശാല റഗ്ബി കോച്ചുമായ ആർ. വിഷ്ണുരാജാണ് പരിശീലകൻ.