സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം മതിലകം ഏറ്റുവാങ്ങി
1484685
Thursday, December 5, 2024 8:11 AM IST
കയ്പമംഗലം: ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം മതിലകം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. മന്ത്രി ഡോ. ആര്. ബിന്ദുവില്‍ നിന്നും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ പുരസ്കാരം ഏറ്റുവാങ്ങി.
മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച സംവിധാനമായ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ മികവുറ്റ പ്രവർത്തനം മുൻനിർത്തിയാണ് ബ്ലോക്ക് പുരസ്കാരത്തിന് അർഹമായത്. ഈ പുരസ്കാരം ഭിന്നശേഷിസൗഹൃദമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതാണെന്ന് മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ.ഗിരിജ പറഞ്ഞു.
ഇ.ടി.ടൈസൺ മാസ്റ്റർ എംഎൽഎ, ജില്ലാ കളക്ടർ അര്ജുന് പാണ്ഡ്യന് ഉൾപ്പെടെയുള്ളവർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തു.