പെട്ടിഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
1484443
Wednesday, December 4, 2024 11:12 PM IST
കുട്ടനെല്ലൂർ: ഓവർ ബ്രിഡ്ജിനു സമീപം ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട പെട്ടിഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തളിക്കുളം ത്രിവേണി സ്വദേശി പുത്തൻപുരയിൽ വീട്ടിൽ ഷാഹുൽ ഹമീദ് മകൻ ഫൈസൽ(49) ആണ് മരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു അപകടം. ആക്ട്സ് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതുകൊണ്ട് പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കബറടക്കം ഇന്ന്. ഭാര്യ: അമീറ. മക്കൾ: സഹതുന, ഇർഫാന, സഫ്വാൻ.