പി.ആർ. ഫ്രാൻസീസിന്റെ ജന്മശതാബ്ദി ആഘോഷിച്ചു
1484403
Wednesday, December 4, 2024 6:46 AM IST
ഒല്ലൂർ: കോൺഗ്രസ് നേതാവും ഒല്ലൂരിന്റെ മുൻ എംഎൽഎയും ആയിരുന്ന പി.ആർ. ഫ്രാൻസീ സിന്റെ 100-ാം ജന്മവാർഷികത്തോ ടനുബന്ധിച്ച് പി.ആർ. ഫ്രാൻസിസ് ജന്മശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒല്ലൂരിൽ പുഷ്പാർച്ചനയും അനുസ് മരണ യോഗവും നടന്നു. ഡിസിസി ജനറൽ സെക്രട്ടറി ജെയ്ജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ഒല്ലൂർ ബ്ലോക്ക് പ്രസിഡന്റ് റിസൻ വർഗീസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ഡേവിസ് ചക്കാലക്കൽ, സിനോയ് സുബ്രഹ്മണ്യൻ, ആന്റോ ചീനിക്കൽ, യുഡിഎഫ് ഒല്ലൂർ നിയോജകമണ്ഡലം ചെയർമാൻ ജോണി ചിറയത്ത്, ഇ.വി. സുനിൽരാജ, നിമ്മി റപ്പായി, വിനീഷ് തയ്യിൽ, ഫ്രാങ്കോ തൃക്കൂക്കാരൻ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് നേതാക്കളായ ഷാജു തോമ്മാന, ജോസഫ് പട മാടൻ, സി.കെ. മണി, ശശി പോട്ടയിൽ, സന്ദീപ് സഹദേവൻ, എം. രാജീവ്, ജയ മുത്തിപ്പീടിക, പോളി ജോസ് എന്നിവർ നേതൃത്വം നൽകി.