ഇടവകസംഗമം - "ഫാമിലിയ 2024'
1484402
Wednesday, December 4, 2024 6:46 AM IST
തൃശൂർ: തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ ദേവാലയത്തിൽ ഫാമിലിയ ഇടവകസംഗമം ആഘോഷിച്ചു. രാവിലെ വികാരി ഫാ. ജോസഫ് ജോഷിമുട്ടിക്കൽ പതാക ഉയർത്തി ആഘോഷങ്ങൾക്കു തുടക്കംകുറിച്ചു. പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം നിർവഹിച്ചു . പ്രശസ്ത സിനിമ, ടെലിവിഷൻ മിമിക്രി താരം സാജു കൊടിയൻ മുഖ്യാതിഥിയായിരുന്നു.
അസി. വികാരി ഫാ. മിഥിൻ ടൈറ്റസ് പുളിക്കത്തറ, കുണ്ടുകാട് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ക്രിസ്റ്റി മരത്തൊന്ത്ര, ഗുരുവായൂർ കൗണ്‍സിലർ മാഗി ആൽബർട്ട്, കോർപറേഷൻ പള്ളിക്കുളം കൗണ്‍സിലർ സിന്ധു ചാക്കോള, സിസ്റ്റർ സ്മിത സിഎസ്എസ് ടി എന്നിവർ ആശംസകൾ നേർന്നു.
ജനറൽ കണ്‍വീനർ ബെന്നി ചക്കാലക്കൽ, കൈക്കാരന്മാരായ മൈക്കിൾ നോറോണ, റോമി തോമസ്, ഡീന ജോണ്സണ്, ഷെറിൻ സാജു എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് കലാമത്സരങ്ങളും പ്രതിഭകളെ ആദരിക്കലും സമ്മാന വിതരണവും നടന്നു.