ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ മാ​നേ​ജ്‌​മെ​ന്‍റ്് സ്റ്റ​ഡീ​സ്, ബി​കോം പ്ര​ഫ​ഷ​ണ​ല്‍, ബി​കോം ടാ​ക്‌​സേ​ഷ​ന്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജെ​ബി എ​ജ്യു​ഫ്‌​ളൈ സ്റ്റ​ഡി എ​ബ്രോ​ഡു​മാ​യി സ​ഹ​ക​രി​ച്ചു ടോ​ക്ക് ഷോ ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ പ്ര​വീ​ണ്‍ ചി​റ​യ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ചു.

ജെ​ബി എ​ജ്യു​ഫ്‌​ളൈ ഡ​യ​റ​ക്ട​ര്‍ ബി​ജു വ​ര്‍​ഗീ​സ് വാ​ട്ട് നെ​ക്സ്റ്റ് എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് സം​സാ​രി​ച്ചു.

സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി. വി​വേ​കാ​ന​ന്ദ​ന്‍, വ​കു​പ്പ് മേ​ധാ​വി​ക​ളാ​യ പ്ര​ഫ. സി.​എ​ല്‍. ബേ​ബി ജോ​ണ്‍, ഡോ. ​കെ.​ഒ. ഫ്രാ​ന്‍​സി​സ്, ഡോ. ​പി.​എ​ല്‍. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.