ആരു മുത്തും? സ്വർണക്കപ്പ് വേദിയിലെത്തി
1484389
Wednesday, December 4, 2024 6:45 AM IST
കുന്നംകുളം: മേളയെ ആവേശത്തിലാഴ്ത്തി സ്വർണക്കപ്പ് വേദിയിലെത്തി. ഇന്നലെ ഉച്ചയോടെയാണ് തൃശൂരിൽനിന്ന് പ്രധാന വേദിയായ കുന്നംകുളം ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ചത്. ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ, കുന്നംകുളം നഗരസഭ ചെയർപേഴ്സണ് സീത രവീന്ദ്രൻ, വൈസ് ചെയർപേഴ്സണ് സൗമ്യ അനിലൻ എന്നിവർ ഏറ്റുവാങ്ങി.
തൃശൂർ ജില്ലാ ട്രഷറിയിൽ സൂക്ഷിക്കുന്ന സ്വർണക്കപ്പ് ജില്ലാ കലോത്സവസമയത്താണ് പുറത്തെടുക്കുക. മൂന്നു ദിവസം കുന്നംകുളത്തുണ്ടാകും. ബോയ്സ് സ്കൂളിലെ സംഘാടകസമിതി ഓഫീസിൽ വച്ച ശേഷം കപ്പ് വൈകീട്ടോടെ കുന്നംകുളം ട്രഷറിയിലേക്കു മാറ്റി. തൃശൂരിൽനിന്നു കൊണ്ടുവരുന്ന വഴികളിൽ സ്വീകരണം ഏർപ്പെടുത്തിയിരുന്നെങ്കിലും അവധി പ്രഖ്യാപിച്ചതോടെ നേരേ കുന്നംകുളത്ത് എത്തിക്കുകയായിരുന്നു.