കുഴഞ്ഞുവീണു മരിച്ചു
1484182
Tuesday, December 3, 2024 11:21 PM IST
പുന്നംപറമ്പ്: ജോലിസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മണലിത്ര പുലിക്കോടൻ വീട്ടിൽ പരേതനായ ദേവസി മകൻ ജോഷി(59) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ എങ്കക്കാട് ജോലി സ്ഥലത്തുവച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഉടൻതന്നെ ആക്ട്സ് പ്രവർത്തകർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന്. ഭാര്യ: ആലീസ്. മക്കൾ: ഷിജി, നൈജു. മരുമകൻ: ബാബു.