സഹൃദയ കോളജില്‍ ഏകദിന ശില്‍്പശാല
1484109
Tuesday, December 3, 2024 7:09 AM IST
കൊടകര: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് ഡ് സ്റ്റഡീസിലെ എന്‍എസ്എസ് യൂണിറ്റിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തില്‍ 'സഞ്ജീവനി'എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവീസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനം ചെയ് തു. പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ് അധ്യക്ഷത വഹിച്ചു. "സുരക്ഷിതമായ രക്തവും സന്നദ്ധ രക്തദാനത്തില്‍ യുവതയുടെ പങ്കും' എന്ന വിഷയത്തില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ബ്ലഡ് ട്രാന്സ്ഫ്യൂഷന് വിഭാഗം പ്രഫസറും ജില്ല രക്തദാന നോഡല്‍ ഓഫീസറുമായ ഡോ. സജിത്ത് വിളമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
എന്‍എസ്എസ് യൂണിറ്റ് പുറത്തിറക്കിയ സന്നദ്ധ രക്തദാതാക്കളുടെ ഡയറക്ടറി കോളജ് ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലിക്ക് നല്കി പ്രകാശനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ. കരുണ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ജയകുമാര്‍, എന്‍എസ് എസ് പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍ എ.ബി. അര്‍ച്ചന, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ മെറിന് ബേബി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി.
ശില്പശാലയുടെ ഭാഗമായി ഈ മാസം അഞ്ചന് കോളജില്‍ ഐഎംഎ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.