മാള ഹോളിഗ്രേസിൽ സ്റ്റോഗോ ആൻഡ് ടെക്ഫെസ്റ്റ്
1484107
Tuesday, December 3, 2024 7:09 AM IST
മാള: ഹോളിഗ്രേസിൽ സ്റ്റോഗോ ആൻഡ് ടെക്ഫെസ്റ്റ് തുടങ്ങി. അംബാസഡർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനംചെയ്തു.
കേരളത്തിലെ വിവിധ സ്കൂളുകളിൽനിന്നായി 2000ത്തോളം വിദ്യാർഥികൾ പങ്കെടുത്തു. 100 തെരഞ്ഞെടുത്ത പ്രൊജക്ടുകൾ പ്രദർശിപ്പിച്ചു. പാനൽ ചർച്ചകൾ, സെമിനാറുകൾ എന്നിവയും നടന്നു. ചടങ്ങിൽ ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ സാനി എടാട്ടുകാരൻ അധ്യക്ഷതവഹിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ.കെ.എ. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.
ഹോളിഗ്രേസ് ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, സ്റ്റോഗോ ഫൗണ്ടർ ഡയറക്ടർ ജയേഷ് സെബാസ്റ്റിൻ, ഡോ.എം.ജി. ശിരീശൻ, അക്കാദമിക് ഡയറക്ടർ പ്രഫ.എസ്. ചന്ദ്രകാന്ത എന്നിവർ പ്രസംഗിച്ചു.