ഒരുദിവസത്തെ മഴയിൽ വെള്ളത്തിലായി മൂന്നുപീടിക ബൈപാസ് പരിസരം
1484105
Tuesday, December 3, 2024 7:09 AM IST
മൂന്നുപീടിക: ഒരുദിവസത്തെ മഴയിൽ വെള്ളത്തിലായി മൂന്നുപീടിക ബൈപാസ് പരിസരം. കയ്പമംഗലം പഞ്ചായത്ത് 12-ാം വാർഡിലെ മൂന്നുപീടിക പടിഞ്ഞാറുഭാഗം സേവന അങ്കണവാടി പരിസരമാണ് കനത്ത വെള്ളക്കെട്ടിലായത്.
ഉച്ചമുതൽ തുടങ്ങിയ മഴയിലാണ് ഈ മേഖലയിൽ വെള്ളംകയറിയത്. ഇതിലൂടെ കടന്നുപോകുന്ന മൂന്നുപീടിക ബൈപാസ് റോഡാണ് വെള്ളക്കെട്ടിന് കാരണമെന്നു പരിസരവാസികൾ പറയുന്നു. നിലവിലുണ്ടായിരുന്ന തോടുകളും കാനകളും ഇല്ലാതായി വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറഞ്ഞു.