വീണ്ടും പൈപ്പ് പൊട്ടി: തീരദേശത്ത് കുടിവെള്ളം മുടങ്ങി
1461010
Monday, October 14, 2024 7:36 AM IST
കാളമുറി: തീരദേശ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പൈപ്പ് പൊട്ടുന്നത് തുടരുന്നു. കയ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സെന്ററിലാണ് കഴിഞ്ഞദിവസം വൈകീട്ട് പ്രധാന ലൈനിലെ 700 എംഎം പ്രിമോ പൈപ്പ് പൊട്ടിയത്. വാട്ടർ അഥോറിറ്റി അധികൃതരെത്തി പണികളാരംഭിച്ചിട്ടുണ്ട്.
ദേശീയപാതയുടെ നിർമാണം നടക്കുന്ന കാളമുറി സെന്ററിൽ സബ്ലൈൻ പൈപ്പ് പൊട്ടിയതിനാൽ കയ്പമംഗലം പഞ്ചായത്തിൽ ആറ് ദിവസത്തോളമായി കുടിവെള്ളവിതരണം ഇല്ലായിരുന്നു.ഇത് പുനഃസ്ഥാപിച്ച ഉടനെയാണ് ചളിങ്ങാട് പ്രധാന ലൈൻ പൊട്ടിയത്. ഇതോടെ കയ്പമംഗലം മുതൽ തെക്കോട്ട് നാല് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് എടത്തിരുത്തി ഏറാക്കലിൽ പ്രധാന പൈപ്പ് പൊട്ടിയത് മൂലം തീരദേശ മേഖലയിലെ ശ്രീനാരായണപുരം, പെരിഞ്ഞനം, നാട്ടിക ഉൾപ്പെടെയുള്ള പത്ത് പഞ്ചായത്തുകളിലേക്കും കുടിവെള്ളം ലഭ്യമായിരുന്നില്ല.