കിണറ്റിൽ വീണ് മരിച്ചു
1460340
Thursday, October 10, 2024 11:20 PM IST
കല്ലൂർ: നായരങ്ങാടിയിൽ കിണറ്റിൽ വീണ് വയോധിക മരിച്ചു. കരുമത്തിൽ രാമൻനായരുടെ ഭാര്യ കുഞ്ഞിക്കാവമ്മ (78) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ഇവരുടെ വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടത്.
അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്ത മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: സുരേഷ്, രഞ്ജിത്ത്, ശ്രീക്കുട്ടി. മരുമക്കൾ: ഗിരിജ, നിവേദിത, പരേതനായ രതീഷ്.