കുന്നംകുളം മലങ്കര ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് ആരംഭിച്ചു
1460260
Thursday, October 10, 2024 8:21 AM IST
കുന്നംകുളം: മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ പുതുതായി നിർമിച്ച ഓക്സിജൻ ഉൽപ്പാദന പ്ലാന്റ് പ്രവർത്തനം തുടങ്ങി. യൂണിറ്റിന്റെ കൂദാശ കുന്നംകുളം ഭദ്രാസനാധിപനും ആശുപത്രി വൈസ് പ്രസിഡന്റുമായ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെയും മദ്രാസ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലെക്സിനോസിന്റെ കാർമികത്വത്തിൽ നടന്നു.
ആശുപത്രി സെക്രട്ടറി കെ.പി സേക്സൺ, ട്രഷറർ മോൺസി പി. അബ്രഹാം എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. തുടർന്ന് ചേർന്ന പൊതുസമ്മേളനത്തിൽ ഗീവർഗീസ് മാർ യൂലിയോസ് അധ്യക്ഷത വഹിച്ചു. ഗീവർഗീസ് മാർ പീലെക്സിനോസ് ഓക്സിജൻ ഉത്പാാദന പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ മുഖ്യാതിഥിയായി.
ആശുപത്രി സെക്രട്ടറി കെ.പി. സേക്സൺ, ട്രഷറർ മോൺസി അബ്രഹാം, അശോക് ശേഷസായി, വാർഡ് കൗൺസിലർ ഷാജി ആലിക്കൽ, ആശുപത്രി സൂപ്രണ്ട് ഡോ. മോഹൻ തോമസ്, കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് ചെറുവത്തൂർ, ആശുപത്രി മെഡിക്കൽ ഡയറക്ടർ ബാബു മാത്യൂസ് എന്നിവർ പങ്കെടുത്തു.