റോഡുകളിലെ കുഴികള്‍ നഗരസഭ താത്കാലികമായി അടച്ചു
1460042
Wednesday, October 9, 2024 8:36 AM IST
ഇരിങ്ങാലക്കുട: നഗരത്തിലെ തകര്‍ന്ന റോഡുകളിലെ കുഴികള്‍ താത്കാലികമായി മണ്ണിട്ടടച്ചു. ക്രൈസ്റ്റ് കോളജ് റോഡ്, എകെപി ജംഗ്ഷനില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്കു വരുമ്പോഴുള്ള ഭാഗം, ബൈപാസ് റോഡ്, ഫയര്‍ സ്റ്റേഷന് റോഡ്, മാര്‍ക്കറ്റ് റോഡ് തുടങ്ങിയവയെല്ലാം കാലങ്ങളായി തകര്‍ന്നുകിടക്കുകയായിരുന്നു.
പലതവണ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഓരോ കുഴിയിലൂടെയും വണ്ടികള്‍ കയറിയിറങ്ങി പോകേണ്ട അവസ്ഥയാണ്. റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണു താത്കാലികമായി കുഴികളടച്ചത്.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തനത് ഫണ്ടില്‍നിന്ന് 16 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു.