നഗരസഭയുടെ കക്കൂസ് മാലിന്യം ഒഴുകിയെത്തി വാഹനപാർക്കിംഗ് ഏരിയ നിറഞ്ഞനിലയിൽ
1460035
Wednesday, October 9, 2024 8:36 AM IST
വടക്കാഞ്ചേരി: നഗരസഭയുടെ കക്കൂസ് മാലിന്യം ഒഴുകിയെത്തി വാഹന പാർക്കിംഗ് ഏരിയ നിറഞ്ഞ നിലയിൽ. മാലിന്യം നിറഞ്ഞുകിടക്കുന്നതുമൂലം പ്രദേശത്ത് മൂക്കുപൊത്തിയാണ് ജനങ്ങൾനഗരസഭയിലെത്തുന്നത്. നിരവധിതവണ കൗൺസിലർമാർ പരാതി നൽകിയെങ്കിലുംനാളിതുവരെനടപടികളൊന്നും ഉണ്ടായില്ലെന്ന് കാൺസിലർമാരും പറയുന്നു.
എന്നാൽ നഗരസഭ പരിധിയിൽ മാലിന്യംതള്ളുകയും കത്തിക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടികളാണ് നഗരസഭ സെക്രട്ടറി സ്വീകരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. സ്വന്തംസ്ഥലം വൃത്തത്തിയായി സൂക്ഷിക്കാൻ കഴിവില്ലാത്തവരായി നഗരസഭ അധികൃതർ മറിയതായും നാട്ടുകാർ പറഞ്ഞു. വിഷയത്തിൽ അധികൃതർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനാണ്പ്രതിപക്ഷത്തിന്റെ നീക്കം. മാലിന്യസംസ്കരണത്തിൽ നിരവധി പുരസ്കാരങ്ങൾനേടിയ നഗരസഭയാണ് വടക്കാഞ്ചേരി.