തൃശൂർ സഹോദയയുടെ ജില്ലാതല ഇൻഡോർ ഗെയിംസ് തുടങ്ങി
1460034
Wednesday, October 9, 2024 8:36 AM IST
മുണ്ടൂർ: തൃശൂർ സഹോദയയുടെ ജില്ലാതല ഇൻഡോർ ഗെയിംസ് 2024 മുണ്ടൂർ നിർമൽജ്യോതി സെൻട്രൽ സ്കൂളിൽ പേരാമംഗലം ഇൻസ്പെക്ടർ കെ.സി. രതീഷ് ഉദ്ഘാടനം ചെയ്തു.
തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ്് എം. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലീല രാമകൃഷ്ണൻ, സ്കൂൾ അസോസിയറ്റ് മാനേജർ സിസ്റ്റർ ആൻസി പോൾ എസ്എച്ച് എന്നിവർ പ്ര സംഗിച്ചു.
ചെസ്, കാരംസ് , ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നി ഇനങ്ങളിൽ വിവിധ സ്കൂളുകളിൽനിന്ന് വിദ്യാർഥികൾ പങ്കെടുത്തു. നിർമൽജ്യോതി പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി ജോസഫ് എസ്എച്ച്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ നേതൃത്വം നൽകി.