ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, October 8, 2024 11:20 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. താ​ഴേ​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് കു​രി​ശ് പ​ള്ളി​ക്കു സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം. താ​ഴെ​ക്കാ​ട് കൈ​താ​ര​ത്ത് വീ​ട്ടി​ല്‍ ജോ​ണി​യു​ടെ​യും ചി​ന്ന​മ്മ​യു​ടെ​യും മ​ക​ന്‍ ജി​ജോ (38) ആ​ണ് മ​രി​ച്ച​ത്.

രാ​ത്രി 12 ഓ​ടെ താ​ഴെ​ക്കാ​ട് കു​ണ്ടൂ​പ്പാ​ടം റോ​ഡി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സി​നി​മ ക​ണ്ട് ഇ​ത് വ​ഴി മ​ട​ങ്ങി​യ ര​ണ്ട് പേ​ര്‍ ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.


അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​റ്റ​റാ​യ ജി​ജോ ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ആ​ളൂ​ര്‍ പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ഞ്ജ​ലി. മ​ക്ക​ള്‍: കാ​ത​റി​ന്‍, കെ​വി​ന്‍.