പാലപ്പിള്ളിയില്‍ പുലി, മലക്കപ്പാറയിൽ കാട്ടാന ആക്രമണം
1459767
Tuesday, October 8, 2024 8:09 AM IST
മലക്കപ്പാറ: തോട്ടം തൊഴിലാളികൾക്കുനേരേ ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്കു പരിക്കേറ്റു. മലക്കപ്പാറ മയിലാടുംപാറ ടാറ്റ ടീ എസ്റ്റേറ്റിലെ തൊഴിലാളികൾക്കുനേരേയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ തോട്ടംതൊഴിലാളി രാജഗോപാലിന്റെ ഭാര്യ രാജകുമാരി(56)യെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു തൊഴിലാളി രാധ (54), സൂപ്പർവൈസർ കുമാർ എന്നിവർക്കും പരിക്കേറ്റു. ഇവരെ മലക്കപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തിനാണ് സംഭവം. തേയിലത്തോട്ടത്തിനു സമീപത്തു നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തിൽനിന്നുമെത്തിയ ആനയാണ് ഇവരെ ആക്രമിച്ചത്. തേയില നുള്ളിക്കൊണ്ടിരിക്കുമ്പോൾ ഓടിയെത്തിയ കാട്ടാനയെ കണ്ട് തൊഴിലാളികളും ജീവനക്കാരും നാലുപാടും ചിതറിയോടുകയായിരുന്നു. താഴെവീണ രാജകുമാരിയുടെ വലതുകൈയിൽ ആനയുടെ കുത്തേറ്റു. ആളുകൾ ബഹളംവച്ചപ്പോൾ ആന കാട്ടിലേക്കു തിരിച്ചുപോയി. ഓടുന്നതിനിടെയാണ് രാധയ്ക്കും കുമാറിനും വീണു പരിക്കേറ്റത്.
പുലി മൂരിക്കുട്ടിയെ കൊന്നു
പാലപ്പിള്ളി: കുണ്ടായി ജനവാസമേഖലയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു. കുണ്ടായി കാരാട്ട്തൊടി റഷീദിന്റെ രണ്ടുവയസു പ്രായമുള്ള മൂരിക്കുട്ടിയാണ് ചത്തത്. ഇന്നലെ രാവിലെ തോട്ടംതൊഴിലാളികളാണ് മൂരിക്കുട്ടിയെ ചത്ത നിലയില്‍ കണ്ടത്. കുണ്ടായി എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാ വിനോടുചേര്ന്നുള്ള തോട്ടത്തിലാണു മൂരിക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നനിലയില്‍ കണ്ടത്. വനപാലകര്‍ സ്ഥല ത്തെത്തി പരിശോധന നടത്തി. മൂരിക്കുട്ടിയെ പിടികൂടിയത് പുലിയാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. മൂരിക്കുട്ടിയുടെ ശരീരഭാഗം പുലി ഭക്ഷിച്ച നിലയിലാണ്.
തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്കു സമീപം പുലി ഇറങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയി ലാണ്. മാസങ്ങളായി ഈ പ്രദേശത്ത് പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുന്നതു പതിവായിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് മുപ്ലി പ്രദേശത്ത് വീട്ടുമുറ്റത്ത് പുലിയിറങ്ങി യത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു.
നിരന്തരം പുലിയിറങ്ങി പ്രദേശത്ത് ഭീതി പരത്തിയതോടെ പുലിയെ പിടികൂടു ന്നതിനുള്ള കൂട് സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകണമെ ന്നാണു നാട്ടുകാരുടെ ആവശ്യം.