തൃ​ശൂ​ർ: അ​മേ​രി​ക്ക​യി​ൽ​നി​ന്നും ഫാ. ​ജോ​സ് പ​ര​ത്ത​നാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ലി​ഫോ​ർ​ണി​യ, റോ​ഡ് ഐ​ല​ൻ​ഡ്, ലാ​സ്‌​വെ​ഗാ​സ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ​വി​ദ​ഗ്ധ​സം​ഘം അ​മ​ല ആ​യു​ർ​വേ​ദാ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു.

അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​എം​ഐ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ചേ​ർ​ന്നു സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. ആ​യു​ർ​വേ​ദ​ത്തെ​ക്കു​റി​ച്ചു വി​ശ​ദ​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്ക​ലും പ്രാ​യോ​ഗി​ക​രീ​തി​ക​ൾ മ​ന​സി​ലാ​ക്ക​ലു​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ സം​ഘം ഉ​ദ്ദേ​ശി​ച്ച​ത്. വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​എം​പി അം​ഗീ​കൃ​ത മ​രു​ന്നു​നി​ർ​മാ​ണ​ശാ​ല​യി​ലും ഔ​ഷ​ധ​സ​സ്യ​ത്തോ​ട്ട​ത്തി​ലും പ​ഞ്ച​ക​ർ​മ ചി​കി​ത്സ​വി​ഭാ​ഗ​ത്തി​ലും സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി.