വയോധികന്റെ മൃതദേഹം കണ്ടെത്തി
1459583
Monday, October 7, 2024 11:30 PM IST
കാഞ്ഞാണി: തൃശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു താഴെ ചാലിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി.
എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജനാണ്(74) മരിച്ചത്. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: അനിത. മകൻ: റെനീഷ്.