കെഎസ്ഇബി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
1459582
Monday, October 7, 2024 11:30 PM IST
എരുമപ്പെട്ടി: കെഎസ്ഇബി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. തയ്യൂർ കിഴുവീട്ടിൽ നാരായണൻ നായരുടെ മകൻ സന്തോഷ് (48) ആണ് മരിച്ചത്.
കഴിഞ്ഞദിവസം വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെഎസ്ഇബി എരുമപ്പെട്ടി കുണ്ടന്നൂർ സെക്ഷനിലെ മീറ്റർ റീഡിംഗ് ഉദ്യോഗസ്ഥനാണ്. ഭാര്യ: മഞ്ജു. അമ്മ: ഓമന. മക്കൾ: ദേവാനന്ദ്, ദേവദശൻ.