ഡൽഹിയിൽ നഴ്സിംഗ് സ്റ്റാഫ് മരിച്ചനിലയിൽ
1459580
Monday, October 7, 2024 11:30 PM IST
ചേർപ്പ് :ഡൽഹിയിൽ മാക്സ് ആശുപത്രി നഴ്സിംഗ് സ്റ്റാഫായ കോടന്നൂർ സ്വദേശി യുവാവ് മരിച്ചനിലയിൽ. കോടന്നൂർ ചേരിക്കലകത്ത് വിനിസ് മകൻ സിബിൻ(25) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം. അമ്മ: ഓമന. സഹോദരി: സിമി. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.