ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
1459543
Monday, October 7, 2024 7:14 AM IST
തൃശൂർ: കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം തൃശൂർ ഹയാത്ത് റീജൻസിയിൽ നടന്നു. വ്യാപാരി വ്യവസായ ഏകോപന സമിതി തൃശൂർ ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെജിഎസ്ഡിഎ പ്രസിഡന്റ് ഷാജു ചിറയത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർമാൻ പി.ജെ. ജോഷി സ്വാഗതം പറഞ്ഞു. തുടർന്ന് ഓരോ യൂണിറ്റുകളിൽനിന്നുള്ള സീനിയർ വ്യാപാരികളെ ആദരിച്ചു.
കെജിഎസ്ഡിഎ ഭാരവാഹികളായ പി.എം. റഫീക്ക്, ജയ്സൻ ആളൂക്കാരൻ, അബ്ദുൽ അസീസ്, സുനിൽ ജോസ്, ടി.സി. പവിത്രൻ, ടി.പി. ബാബുരാജ്, എ.എ. ഹാരിസ്, ലൈജു ജോൺ, മാർട്ടിൻ ഫ്രാൻസിസ്, സാജൻ അരിമ്പള്ളി, ഐബിജെഎ പ്രസിഡന്റ് പി.വി. ജോസ്, ജെഎംഎ പ്രസിഡന്റ് രവീന്ദ്രൻ ചെറുശേരി, ജനറൽ സെക്രട്ടറി സാബു, കെ.പി. ജോസ് എന്നിവർ പ്രസംഗിച്ചു.
മികച്ച സംഘടനാ പ്രവർത്തനത്തിനു ഷാജു ചിറയത്ത്, സുനിൽ ജോസ്, പി.എം. റഫീഖ്, ജെയ്സൺ ആളൂക്കാരൻ, പി.ജെ. ജോഷി എന്നിവരെ ആദരിച്ചു. പൂരം എക്സിബിഷനിൽ പങ്കെടുത്ത വ്യാപാരികൾക്കും പുരസ്കാരം നൽകി. ജെയ്സൺ ആളൂക്കാരൻ നന്ദി പറഞ്ഞു.