സെന്റ് ആന്റണീസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ കാലിഡോഫെസ്റ്റ് നടത്തി
1459348
Sunday, October 6, 2024 7:11 AM IST
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പുതിയതായി ആരംഭിച്ച റോവര്‍ സ്കൗട്ട്, റേഞ്ചര്‍ യൂണിറ്റുകളുടെയും നവീകരിച്ച ലൈബ്രറിയുടെയും എന്‍എസ്എസ്, സ്കൗട്ട് റൂമിന്റെയും ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.
വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്കുന്ന പദ്ധതി ഗിയര്‍ ടു സക്സസ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ആക്ടിംഗ് ചെയര്മാന് ബൈ ജു കുറ്റിക്കാടന്‍ ഉദ്ഘാടനംചെയ്തു. സ്കൗട്ട് ലീഡര്‍ ദിവ്യ ഡേവിസിനും റേഞ്ചര്‍ ലീഡര്‍ രമാദേവിക്കും ബിഷപ് സര്‍ട്ടിഫിക്കറ്റുകൾ നല്കി.
ഇടവക വികാരി ഫാ.പോളി പുതുശേരി അധ്യക്ഷതവഹിച്ചു. രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരുമ്പന്‍ മുഖ്യപ്രഭാഷണം നടത്തി.
സ്കൗട്ട് ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മീഷണര്‍ പി.ജി. കൃഷ്ണനുണ്ണി, ജിജി വര്‍ഗീസ്, ഗൈഡ്സ് കമ്മീഷണര്‍ പി.എം. ഐസാബി, വാര്‍ഡ് കൗണ്‍സിലര്‍മാരായ നസീമ കുഞ്ഞു മോന്, മായ അജയന്, ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സിസ്, ട്രസ്റ്റി പോള്‍ തെരുപറമ്പില്‍, പിടിഎ പ്രസിഡന്റ് സി.എ. രാജു, സ്കൂള്‍ മാനേജ്മെന്റ് കണ്‍വീനര്‍ ഫിന്റോ പി. പോള്‍, സ്കൂള്‍ ചെയര്മാന് ഇമ്മാനുവേല്‍ ജോഷി, ഫസ്റ്റ് അസിസ്റ്റന്റ് ടി.ജെ. ജാന്‍സി എന്നിവര്‍ പ്രസംഗിച്ചു.