അഴീക്കോട് തീരദേശ പോലീസ് എയ്ഡ്പോസ്റ്റ് നാടിനുസമർപ്പിച്ചു
1459347
Sunday, October 6, 2024 7:11 AM IST
എറിയാട്: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച തീരദേശ പോലീസ് എയ്ഡ്പോസ്റ്റ് നാടിനുസമർപ്പിച്ചു. അഴീക്കോട് ജെട്ടി ഹാർബറിനോടുചേർന്നാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ചെറിയ കെട്ടിടം 4.5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി എയ്ഡ് പോസ്റ്റിലൂടെ 24 മണിക്കൂറും സേവനം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
തീരസുരക്ഷയുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സിസിടിവി കാമറയുടെ കൺട്രോൾ യൂണിറ്റും ഇവിടെയാണ് ഒരുക്കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.