മറ്റത്തൂർ കനാലിന് ശാപമോക്ഷമാകുന്നു
1459346
Sunday, October 6, 2024 7:11 AM IST
മറ്റത്തൂർ: കാടുവളർന്നും മാലിന്യംനിറഞ്ഞും ശോച്യാവസ്ഥയിലായ മറ്റത്തൂർ ഇറിഗേഷൻ കനാലിന് ശാപമോക്ഷമാകുന്നു. തൊ ഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി നീരൊഴുക്ക് സുഗമമാക്കുന്ന തരത്തിൽ കനാലിനെ വീണ്ടെടുക്കാനുള്ള പണികൾക്ക് തുടക്കംകുറിച്ചു.
19 കിലോമീറ്റർ നീളംവരുന്ന മറ്റത്തൂർ ഇറിഗേഷൻ കനാലിനെ 7,500 തൊഴിൽ ദിനങ്ങളിലൂടെ തൊഴിലുറപ്പു തൊഴിലാളികൾ വൃത്തിയാക്കും. പദ്ധതിയുടെ ഉദ് ഘാടനം കനാലിന്റെ വാലറ്റത്തുള്ള 21-ാം വാർഡിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിർവഹിച്ചു.
വാർഡ് അംഗം ദിവ്യ സുധീഷ്, കൊടകര ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം.എൽ. വിനു, ഗോപി കുണ്ടനി, തൊഴിലുറപ്പ് തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മറ്റത്തൂർ മുതൽ വെള്ളിക്കുളങ്ങര വരെയാണ് കനാൽ വൃത്തിയാക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇറിഗേഷൻ വകുപ്പ് കരാറുകാരെ നിയോഗിച്ചാണ് കനാൽ വൃത്തിയാക്കിയിരുന്നത്. കനാലിൽനിന്ന് കൃഷിയിടങ്ങളിലേക്ക് വെള്ളംകൊണ്ടുപോകാനുള്ള സ്പൗട്ടുകളും പഞ്ചായത്ത് അറ്റകുറ്റപ്പണിനടത്തി പ്രവർത്തന ക്ഷമമാക്കുമെന്ന് പ്രസിഡന്റ് അശ്വതി വിബി അറിയിച്ചു.